നിങ്ങൾക്കിനി സമാധാനത്തോടെ വിശ്രമിക്കാം

നഷ്ടപ്പെട്ടെന്നു നിങ്ങൾ ഭയപ്പെട്ട നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ ഞങ്ങൾ വീണ്ടെടുത്തു തരാം.

DATA Recovery

വിവരങ്ങൾ വീണ്ടെടുക്കൽ

നാം  പല വിധ ഇലക്ട്രോണിക് ഡിവൈസുകളിൽ സൂക്ഷിച്ചു  വെക്കുന്ന വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാൻ ഒരു നിമിഷം മതി. ആകസ്മികമായ ഒരു കൈപ്പിഴ മുതൽ ഉപകരണങ്ങൾ  കേടാകൽ, അപ്രതീക്ഷിതമായ  വൈദ്യുദി തകരാർ, തീ പിടുത്തം പോലുള്ള  സങ്കീർണ്ണമായ പ്രശ്നങ്ങള് വരെ വിവരങ്ങൾ നഷ്ടപ്പെടാൻ കാരണമാക്കുന്നു. ഇങ്ങിനെ ഏതെങ്കിലും കാരണ വശാൽ നിങ്ങളുടെ പേഴ്സണൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽഫോൺ, ടാബ്ലെറ്റ്, പെൻഡ്രൈവ്, വിവിധ തരം മെമ്മറി കാർഡുകൾ പോലുള്ളവയില് നിന്നും നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാൻ ഞങ്ങളെ സമീപിക്കുക.

DATA Security

വിവരങ്ങൾ സംരക്ഷിക്കൽ

വിവര സംരക്ഷണം എന്നു പറഞ്ഞാൽ വിവരങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിച്ചു വെക്കൽ മാത്രമല്ല, ചിലപ്പോൾ അത് വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചു കളയൽ കൂടിയാണ്. അധവാ നമ്മുടെ വിവരങ്ങൾ മറ്റൊരാളുടെ കൈവശം എത്താതിരിക്കാനുള്ള മുൻകരുതൽ. നമ്മുടെ മൊബൈൽ അല്ലെങ്കിൽ  സമാനമായ ഉപകരണം നമ്മൾ  വിൽക്കുകയോ കൈമാറുകയോ ചെയ്യുമ്പോൾ വെറുതെ ഡിലീറ്റ് ചെയ്തത് കൊണ്ട് മാത്രം അവയിലെ വിവരങ്ങൾ പൂർണമായി മായ്ക്കപ്പെടുന്നില്ല. അവ വീണ്ടെടുക്കാനാകും. വീണ്ടെടുക്കാനാകാത്ത വിധം നിങ്ങളുടെ വിവരണങ്ങൾ മായ്ച്ചു കളയാൻ  ഞങ്ങളെ സമീപിക്കാം.

DATA Migration

വിവരങ്ങൾ മാറ്റിസ്ഥാപിക്കൽ

വിവരങ്ങൾ സൂക്ഷിച്ചു വെക്കുന്ന സ്റ്റോറേജ് ഡിവൈസുകൾ വിവിധങ്ങളായ കണക്ടര് ടൈപ്പുകൾ (interface) ഉപയോഗിച്ചാണ് അതാത് ഡിവൈസുകളുമായി ബന്ധിപ്പിക്കുന്നത്. ഹാർഡ് ഡിസ്ക്കുകളുടെ കാര്യം തന്നെ എടുത്താൽ IDE, SATA, PATTA, SSD ഇങ്ങിനെ വിവിധങ്ങളായ ഇന്റേർഫേസുകൾ ഉണ്ട്. നിലവിലെ സിസ്റ്റം കേടാവുമ്പോൾ, അപ്ഗ്രേഡ് ചെയ്യുമ്പോൾ, പുതിയത് വാങ്ങുമ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ  വിവിധങ്ങളായ ഡിവൈസുകൾക്കിടയിൽ കൂടിയ അളവിലുള്ള ഡാറ്റാ കൈമാറ്റം നമുക്ക്  ആവശ്യമായി വരും. അത്തരം സാഹചര്യത്തിൽ ഞങ്ങളെ സമീപിക്കാം.

ഒരു ഫയൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡാറ്റ നമുക്ക് അവശ്യമില്ലെങ്കിൽ നമ്മൾ അത് ഡിലീറ്റ് ചെയ്യുന്നു. നോർമൽ ഡിലീറ്റ് ചെയ്താൽ നമുക്കതു റീസൈക്കിൾ ബിന്നിൽ നിന്നും റീസ്റ്റോർ ചെയ്യാം. എന്നാൽ അവിടന്നും ഡിലീറ്റ് ആയാലോ?. പിന്നീട് ആ ഡാറ്റ ഒരിക്കലും വീണ്ടെടുക്കാനാവില്ല എന്നാണ് പലരുടെയും ധാരണ. ആ ധാരണ ശരിയല്ല. അത്തരത്തിലുള്ള ഏതു ഡാറ്റയും വീണ്ടെടുക്കാം.  അൽപ്പം  വൈദ്ദ്യധഗ്ദ്യം ആവശ്യമാണെന്ന് മാത്രം .

ഡിലിറ്റിനെ കുറിച്ചുള്ള തെറ്റായ ധാരണ കൊണ്ട് തന്നെ നമ്മുടെ വിലപ്പെട്ട വിവരങ്ങൾ നമ്മൾ ആഗ്രഹിക്കാത്ത  ആളുകളുടെ കയ്യിൽ എത്തിച്ചേരാനും അത് വൻ സാമ്പത്തിക നഷ്ടത്തിനും നമ്മുടെ സ്വകാര്യതകൾ ചോരണ് പോകാനും കാരണമാവുകയും ചെയ്യുന്നു. നമ്മുടെ വിവരങ്ങൾ പൂർണമായി മായ്ച്ചു കളയാതെ ഡാറ്റാ ഡിവൈസുകൾ കൈമാറപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

DATA Migration അനിവാര്യമാകുന്ന സാഹചര്യങ്ങൾ

.

  • പുതിയ കമ്പ്യൂട്ടർ വാങ്ങുമ്പോൾ.

    പുതുതായി ഒരു കമ്പൂട്ടർ അല്ലെങ്കിൽ ലാപ്ടോപ് പോലുള്ളവ വാങ്ങുമ്പോൾ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കേടു വന്ന കമ്പ്യൂട്ടറിലെ ഡാറ്റ പുതിയ കമ്പ്യൂട്ടറിലേക്ക് മാറ്റേണ്ടതായി വരും. സ്വാഭാവികമായും വളരെ കൂടിയ അളവിലുള്ള ഡാറ്റയായിരിക്കും മാറ്റേണ്ടി വരിക. തന്നെയുമല്ല പഴയ സിസ്റ്റത്തിലെ ഹാർഡ് ഡിസ്ക് ഇന്റർഫേസുമായി പുതിയത് പൊരുത്തപ്പെട്ടു എന്നു വരില്ല. ഇത്തരം സാഹചര്യത്തിൽ ഒരു പ്രൊഫഷണലിന്റെ സഹായം നിങ്ങൾക്ക് ആവശ്യമായി വരും.

  • കമ്പ്യൂട്ടർ അപ്ഗ്രേഡ് ചെയ്യുമ്പോൾ.

    ദിനേനയെന്നോണം മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് യുഗത്തിൽ ബിസിനസ്സ് മേഖലയിലായാലും വ്യക്തിഗത മേഖലയിലായിരുന്നാലും ഒഴുക്കിനൊത്തു നീന്താൻ കാലത്തിനനുസരിച്ച് മാരിയെ പറ്റൂ. പഴഞ്ചൻ സംവിധാനങ്ങൾ പരിഷ്ക്കരിക്കേണ്ടത് അനിവാര്യമായി മാറുന്നു. ഇവിടെയും മുകളില് പറഞ്ഞ സാഹചര്യം സംജാതമാകും.

  • കമ്പ്യൂട്ടർ കൈമാറ്റം ചെയ്യപ്പെടുമ്പോൾ.

    പുതിയ കമ്പ്യൂട്ടർ വാങ്ങാനോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലോ ഉപയോഗിച്ച് കൊണ്ടിക്കുന്ന കമ്പ്യൂട്ടർ വിലക്കുകയോ മറ്റർക്കെങ്കിലും ഉപയോഗിക്കാന് കൊടുക്കുകയോ ചെയ്യേണ്ടുന്ന സാഹചര്യം നമുക്ക് ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനായും സംരക്ഷിക്കാനായും അവ പകർത്തേണ്ടി വരുന്നു.

വളരെ കൂടിയ അളവിലുള്ള വിവരങ്ങൾ ഒന്നിച്ചു മാറ്റിസ്ഥാപിക്കേണ്ടി വരുന്ന ചില സാഹചര്യങ്ങളാണ് മുകളില് സൂചിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ വിവരങ്ങൾ മാറ്റുന്നതിന് നാം സാധാരണ ചെയ്യുന്ന രീതികൾ അവലംബിക്കാന് കഴിഞ്ഞു കൊള്ളണമെന്നില്ല. ഹാർഡ് ഡിസ്ക്കുകളുടെ വൈവിദ്യമാണ് പ്രധാന വെല്ലുവിളി. അവ കണക്ട് ചെയ്യുന്ന ഇന്റർഫേസുകൾ വ്യത്യസ്തമായിരിക്കുന്നതിനാൽ പ്രത്യേകം കണക്ടറുകളും അവ ബന്ധിപ്പിക്കുന്ന കാബിളുകളും ആവശ്യമായി വരും. ഒരിക്കല് മാത്രം വന്നു ചേരുന്ന ഇത്തരം ആവശ്യങ്ങൾക്കായി ഇവയൊക്കെ വാങ്ങുക പ്രായോഗികമായിരിക്കില്ല. അതോടൊപ്പം അതിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കേണ്ടതായും വരും. ഇത്തരം സാഹചര്യങ്ങളിൽ ലളിതമായ മാര്ഗ്ഗം എന്നു പറയുന്നത് സാങ്കേതിക പരിചയവും സംവിധാനങ്ങളും ഉള്ളവരെ ഇത്തരം പ്രവര്ത്തികൾ ഏൽപ്പിക്കുക എന്നതാണ്. അതാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

Scroll to Top